-
Do you need help?
Advertisements
ഡൽഹി: വിവാഹിതരാവാതെ സ്ത്രിയ്ക്കും പുരുഷനും ഒന്നിച്ചു ജീവിക്കുന്നത് തെറ്റല്ലെന്ന് സുപ്രീം കോടതി. ലിവിംഗ് ടുഗദർ പാപമോ കുറ്റകരമോ അല്ല. ഇത്തരം ബന്ധങ്ങൾ പുലർത്തുന്ന സ്ത്രികൾക്കും ഇവർക്ക് ജനിക്കുന്ന കുട്ടികൾക്കും വേണ്ടി പാർലമെൻറ് നിയമ നിർമ്മാണം നടത്തണമെന്നും സുപ്രീം കോടതി അവിശ്യപ്പെട്ടു.
കർണാടക സ്വദേശിനിയായ ഇന്ദ്ര ശർമയുടെ പരാതിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി. വിവാഹം കഴിക്കാതെ 18 വർഷം ഒന്നിച്ച് താമസിച്ച പുരുഷൻ തന്നെ വഞ്ചിച്ചെന്നായിരുന്നു ഇന്ദ്ര ശർമയുടെ പരാതി. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനും ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷും ഉൽപ്പെട്ട ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിപ്പിച്ചത്.
വിവാഹിതരാകാതെ ഒന്നിച്ച് താമസിക്കുന്നത് സമൂഹത്തിൽ സ്വീകാര്യം അല്ല. പക്ഷേ ഇത് കുറ്റമോ പാപമോ അല്ല. വിവാഹം കഴിക്കണോ വേണ്ടയോ എന്നത് തീർത്തും വ്യക്തിപരമായ കാര്യമാണ്. പല രാജ്യങ്ങളും ഇത്തരം ബന്ധങ്ങളെ അംഗീക്കരിക്കുന്നുണ്ട്. നിയമപരമായി വിവാഹിതരാവുമ്പോൾ ഭാര്യയും ഭർത്താവും കുട്ടികൾക്കും കുടുംബത്തിനുമുള്ള കടമകൾ നിറവേറ്റാൻ ബാധ്യസ്ഥരാണ്.
ലിവിംഗ് ടുഗദർ പോലുള്ള ബന്ധങ്ങൾ പ്രയാസം നേരിടുന്ന സ്ത്രികളും കുട്ടികളുമാണ്. ഇവരെ സംരക്ഷിക്കാൻ പാർലമെന്റ് നിയമ നിർമാണം നടത്തണം. വിവാഹ പൂർവലൈംഗിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാൻ വഴിയൊരുക്കുന്നത് ആവരുത് പർലമെന്റ് നിർമിക്കുന്ന നിയമങ്ങളെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു.
ഡൊമസ്റ്റിക് വയലൻസ് ആക്ട് പ്രകാരമാണ് ഇന്ദ്ര ശർമ പങ്കാളിക്കെതിരെ പരാതി നൽകിയത്. ഇവർ ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും പാർലമെന്റാണ് ഇക്കാര്യത്തിൽ നിയമനിർമാണം നടത്തേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
രണ്‍വീര്‍ സിംഗും ദീപികാ പടുക്കോണും മുഖ്യ വേഷത്തില്‍ അഭിനയിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീല എന്ന ചിത്രത്തില്‍ ഏറെ വിവാദമായ പ്രിയങ്ക ചോപ്രയുടെ ഐറ്റം നമ്പര്‍ അവസാനം ഇറങ്ങി. ഭൂമി ത്രിവേദി ആലപിച്ച ഗാനത്തില്‍ പ്രിയങ്കയുടെ വശ്യ രംഗങ്ങള്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്.
Lyrics: Siddharth-Garima
വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും കുഞ്ഞു ജോര്‍ജ്ജിനൊപ്പം കുളിക്കുന്ന ചിത്രങ്ങള്‍ കണ്ടതിന്റെ ഞെട്ടല്‍ ഇപ്പോഴും ബ്രിട്ടീഷുകാരില്‍ നിന്നും മാറിയിട്ടില്ല
യഥാര്‍ഥമെന്ന് തോന്നുന്ന ഈ ചിത്രങ്ങള്‍ മോഡലുകളേയും ഡ്യൂപ്പുകളേയും ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ നിമിഷങ്ങള്‍ എങ്ങനെയിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ അലിസണ് ജാക്സണ് ഒരുക്കിയത്.
വില്യം കേറ്റ് ദമ്പതികളുടെ പുത്രനായ ജോര്‍ജ്ജിന്റെ മാമോദീസക്ക് കൊട്ടാരം ഒരുങ്ങുന്നതിനിടെയാണ് അലിസണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.