ടീച്ചർ മൂന്നാം ക്ലാസ്സിലെ കുട്ടിയുടെ കഴുത്തോടിച്ചു : കുട്ടി മരിച്ചു
By smug - Thursday, 15 August 2013
ഒരു ടീച്ചര്‍ തന്റെ വിദ്യാര്‍ത്ഥിക്ക് നേരെ നടത്തിയ ക്രൂരമായ പീഡനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ഇത്. ഇത്തരം അദ്ധ്യാപഹയന്മാരെ പെരുമാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് വേണം കരുതുവാന്‍ . ഇവരെയൊക്കെ അതെ ശിക്ഷ നല്‍കി ഒരു കുഞ്ഞു ജീവന്റെ വില മനസ്സിലാക്കി കൊടുക്കണം. ഈ സംഭവം നടന്നിരിക്കുന്നത് ഉത്തര്‍ പ്രദേശില്‍ ഇറ്റാവ അഭിനയ് പുര ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലാണ്. പത്തുവയസ്‌സുള്ള അഞ്ജു പ്രതാപ് സിംഗിനാണ് ദാരുണ അന്ത്യമുണ്ടായത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഞ്ജു പ്രതാപ് സിംഗിനെ ടീച്ചര്‍ മമതാ റാണി അടിച്ചുകൊല്ലുകയായിരുന്നു.
നട്ടെല്ലും കഴുത്തും ഒടിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഞ്ജു പ്രതാപിനെ പിന്നീട് ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയിരുന്നു. അവിടെ ഐസിയുവില്‍ ആയിരുന്ന അഞ്ജു പ്രതാപ് ഇന്നലെ വൈകുന്നേരം മരണത്തിനു കീഴടങ്ങുകയായിരുന്നു. ജൂലായ് 26നാണ് കുട്ടിയെ ടീച്ചര്‍ മാരകമായി മര്‍ദ്ദിച്ചത്
Follow our blog on Twitter, become a fan on Facebook. Stay updated via RSS