കണ്ണൂര്‍: ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു
By smug - Monday, 19 August 2013
കണ്ണൂര്‍ ചെറുപുഴയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദാരുണമായി വെന്തുമരിച്ചു. പ്രാപ്പൊയില്‍ സജി, ഭാര്യ സിന്ധു, മക്കളായ ആതിര, അതുല്യ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ വീടിന് തീപിടിച്ചാണ് ദുരന്തം ഉണ്ടായത്. തീപിടിത്തത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു. സംഭവമറിഞ്ഞ് എത്തിയ പൊലീസ് സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് മണ്ണെണ്ണപ്പാട്ട കണ്ടെടുത്തതായും സൂചനയുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS