വിതുര പെണ്‍വാണിഭം: പെണ്‍കുട്ടിക്കെതിരേ വീണ്ടും കോടതിയുടെ വിമര്‍ശനം
By smug - Monday, 19 August 2013
കോട്ടയം: വിതുര പെണ്‍വാണിഭകേസിലെ ഇരയായ പെണ്‍കുട്ടിക്കെതിരെ വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ എത്താതിരുന്ന പെണ്‍കുട്ടിയോട് ഈ ആഴ്ച നിര്‍ബന്ധമായും എത്തണമെന്ന് കോടതി കര്‍ശന നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴും പെണ്‍കുട്ടി ഹാജരായില്ല. തുടര്‍ന്ന് പെണ്‍കുട്ടിക്കെതിരേ കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
നിയമം എല്ലാവര്‍ക്കും ബാധകമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി തിരുവനന്തപുരത്തുനിന്ന് കോട്ടയത്ത് എത്താന്‍ എന്താണ് ബുദ്ധിമുട്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകനോടു ചോദിച്ചു. തുടര്‍ന്ന് കേസ് അടുത്ത മാസം രണ്ടിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രതികള്‍ക്കും സാമൂഹ്യ നീതി ഉറപ്പു വരുത്തേണ്ടതുണെ്ടന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി ഹാജരാകുന്നതില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ആകെ 22 കേസുകളാണു വിതുര കേസുമായി ബന്ധപ്പെട്ട് ചാര്‍ജ് ചെയ്തിട്ടുള്ളത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നും കോടതി പെണ്‍കുട്ടിക്ക് നിര്‍ദേശം നല്‍കി.
Follow our blog on Twitter, become a fan on Facebook. Stay updated via RSS