കൊച്ചി മെട്രോയ്ക്ക് വായ്പ: ഫ്രഞ്ച് സംഘവുമായി ചര്‍ച്ച തുടങ്ങി
By smug - Tuesday, 17 September 2013
കൊച്ചി മെട്രോയ്ക്ക് 1500 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സംഘം കെ.എം.ആര്‍.എല്‍. അധികൃതരുമായി ചര്‍ച്ച തുടങ്ങി. പദ്ധതിയുടെ സാമൂഹിക, പാരിസ്ഥിതികാഘാതങ്ങളെക്കുറി ച്ചുള്ള വിശദമായ ചര്ച്ചയായിരിക്കും നടക്കുക. ഫ്രെഞ്ച് ഗതാഗത, ഊര്‍ജ വിഭാഗം തലവന്‍ അലന്‍ റീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്. മെട്രോ കടന്നുപോകുന്ന മേഖലകള്‍ സംഘം സന്ദര്‍ശിച്ചു.
മൂന്നുദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷം മടങ്ങുന്ന സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിലിക്കും ഡിസംബറില്‍ ചേരുന്ന ഫ്രെഞ്ച് എ.എഫ്.ഡിയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം വായ്പ നല്‍കുന്നതിനുള്ള അന്തിമ തീരുമാനമെടുക്കുക. അതിനിടെ, മെട്രോയുടെ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഇന്നുവൈകിട്ട് മന്ത്രിമാര്‍ പങ്കെടുക്കുന്ന ചര്‍ച്ച നടക്കും. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി.കെ.ഇബ്രാഹിം കുഞ്ഞ്, ഷിബുബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ കരാറുകാരും യൂണിയന്‍ പ്രതിനിധികളും പങ്കെടുക്കും

Follow our blog on Twitter, become a fan on Facebook. Stay updated via RSS