താനൂര്‍ വാഹനാപകടം: ബസ് ഡ്രൈവര്‍ കീഴടങ്ങി; ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്
By smug - Tuesday, 3 September 2013
താനൂരില്‍ എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടാക്കിയ ബസ്സിന്റെ ഡ്രൈവര്‍ കീഴടങ്ങി. തിരൂര്‍ മംഗലം സ്വദേശി ഫൈസലാണ് ചൊവ്വാഴ്ച രാവിലെ തിരൂര്‍ ഡി വൈ എസ് പിക്കുമുന്നില്‍ കീഴടങ്ങിയത്. ഫൈസലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് നാല് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം ബന്ധുക്കളായ എട്ടു പേരാണ് മരിച്ചത്. മുക്കോല അങ്ങാടിക്കടുത്ത് പരിയാപുരം വില്ലേജ് ഓഫീസിനു മുന്നിലായിരുന്നു അപകടം.
കോഴിക്കോട്ടു നിന്ന് തിരൂരിലേക്ക് പോയ എ.ടി.എ ബസ്സാണ് ഓട്ടോയിലിടിച്ചത്. രോക്ഷാകുലരായി നാട്ടുകള്‍ ബസ്സ് തീവെച്ച് നശിപ്പിച്ചു.
അപകടം നടന്നയുടന്‍ െ്രെഡവര്‍ ഉള്‍പ്പടെ എല്ലാ ബസ്സ് ജീവനക്കാരും ഓടി രക്ഷപ്പെട്ടിരുന്നു. ബസ്സിന്റെ െ്രെഡവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ ടി ഒ ശുപാര്‍ശ ചെയ്തു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS