Latest News

പാക്കിസ്ഥാനില്‍ തടവിലാക്കപ്പെട്ട 367 ഇന്ത്യക്കാരെ അടുത്ത ആഴ്ച്ച മോചിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു

By smug - Saturday, 17 August 2013

ഇസ്ലാമാബാദ്:പാക്കിസ്ഥാനില്‍ തടവിലാക്കപ്പെട്ട 367 ഇന്ത്യക്കാരെ അടുത്ത ആഴ്ച്ച മോചിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. ഈ മാസം ആദ്യം പാകിസ്ഥാന്‍ സൈനികരുടെ വെടിയേറ്റ് 5 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്ന് ഇന്ത്യയുടെ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചിരുന്നു.
 
ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഒരു അയവു വരുത്താനാണ് പാക്കിസ്ഥാന്റെ ഈ നടപടി.എന്നാല്‍ പാകിസ്ഥാന്‍ ജയിലില്‍ നിന്ന ഇന്ത്യക്കാരെ മോചിപ്പിക്കുന്ന കാര്യം പാക് അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
 
പാക്കിസ്ഥാന്‍ ജയിലുകളില്‍ ഏകദേശം 491 തടവുകാര്‍ ഉണ്ട്. അതില്‍ 437 മത്സ്യ ബന്ധന തൊഴിലാളികളും 54 സാധാരണക്കാരുമുള്‍പ്പെടുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധി സര്‍ത്താസ് അസിസ് അറിയിച്ചു.കൂടാതെ 485 പാകിസ്ഥാനികള്‍ ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.