സ്തനാര്‍ബുദത്തിയോന് ഉപഗിക്കുന്ന മരുന്നുകള്‍ ശ്വാസകോശാര്‍ബുദത്തിനും ഫലപ്രദം
By smug - Saturday, 17 August 2013
ഇന്ന് ലോകത്തില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടിവരുന്നു. ഇതില്‍ പ്രധാനം സ്തനാര്‍ബുദവും ശ്വാസകോശാര്‍ബുദവും. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്നുള്ള മരണനിരക്ക് വളരെ കൂടുതലാണ്. ഇതിനു പ്രധാനകാരണം ശ്വാസകോശാര്‍ബുദത്തിന് വളരെ കുറച്ച് മരുന്നുകള്‍ മാത്രമേ ഇതുവരെ വികസിപ്പിച്ചിട്ടുളളൂ. എന്നാല്‍ സ്താനാര്‍ബുദത്തിന് ഉപയോഗിക്കുന്ന ചിലയിനം മരുന്നുകള്‍ ശ്വാസകോശാര്‍ബുദങ്ങളെയും ഭേദപ്പെടുത്തുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ലണ്ടനിലെ അര്‍ബുദ ഗവേഷക കേന്ദ്രത്തിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പാര്‍പ് എന്ന മരുന്ന് സ്‌മോള്‍ സെല്‍ ലഗ് ക്യാന്‍സര്‍ അഥവ എന്‍എസ് സിഎല്‍സി എന്ന ശ്വാസകോശാര്‍ബുദ ബാധിതരില്‍ പരീക്ഷിച്ചപ്പോള്‍ പകുതിയില്‍ അധികം പേര്‍ക്കും ഫലമുണ്ടായതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
ഇതു കൂടാതെ അര്‍ബുദ കോശങ്ങളെ ഈ മരുന്ന് പൂര്‍ണമായും നശിപ്പിക്കുകയും ആരോഗ്യമുള കോശങ്ങളെ ഇത് നിലനിര്‍ത്തുന്നതായും പഠനം തെളിയിക്കുന്നു. ലോകത്തെ പ്രമുഖ അര്‍ബുദ പ്രസിദ്ധീകരണമായ ഓങ്കോജീനില്‍ പഠനത്തിന്റെ പൂര്‍ണ രൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്താനാര്‍ബുദ ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഇത്തരം അര്‍ബുദങ്ങളും ഭേദമാകുമെന്ന കണ്ടെത്തല്‍ ഈ മേഖലയ്ക്ക് ഏറെ നേട്ടമാകുമെന്നും ഗവേഷകര്‍ കരുതുന്നു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS