രാജ്യത്തിന് വീണ്ടും റഹ്മാന്‍റെ മാന്ത്രിക സംഗീതം
By smug - Thursday, 15 August 2013
ഓരോ ശില്‍പ്പിയും വ്യത്യസ്തനാണ്. ആ ശില്‍പ്പിയുടെ കൈപ്പണിയില്‍ രൂപപ്പെട്ടു വരുന്ന ശില്‍പ്പവും. സൃഷ്ടിതാവിന്റെ ക‡ാെപ്പ് പതിഞ്ഞിട്ടുള്ളവ വേറിട്ടു നില്‍ക്കും. ലോക സാഹിത്യ ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ആദ്യ നൊബേല്‍ സമ്മാനം നേടിത്തന്ന രബീന്ദ്രനാഥ് ടഗോറിന്റെ വരികളും… ആ വരികള്‍ക്ക് ¨ണം പകര്‍ന്ന് ഓസ്കര്‍ വേദിയില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ എ.ആര്‍. റഹ്മാനും ഒന്നിക്കുമ്പോള്‍… വരികളില്‍ ദേശഭക്തിയുടെ സ്വാദും പിന്നണിയിലും മുന്നണിയിലുമായി റഹ്മാന്‍ സ്പര്‍ശവുമാകുമ്പോള്‍ ഇന്ത്യയുടെ 66êാം സ്വാതന്ത്യ്രദിനത്തിന് പുതിയൊരു രുചിക്കൂട്ടാണിത് ê ജഗാവോ മേരേ ദേസ് കോ. മാ തുജേ സലാമും ഗുരൂസ് ഓഫ് പീസും ജയ് ഹോയും നമുക്ക് അനുഭവവേദ്യമാക്കി തന്നിട്ടുള്ളത് വ്യത്യസ്തമായൊരു ഇന്ത്യയെയാണ്. ഇത്തവണയും റഹ്മാന്‍ മാജിക്് ആരാധകരെ നിരാശപ്പെടുത്തിയില്ല.
¨ സ്വാതന്ത്യ്രദിനത്തില്‍ രാജ്യത്തിന് ഇന്ത്യന്‍ മൊസാര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത് ജഗാവോ മേരേ ദേസ് കോ… രബീന്ദ്രനാഥ് ടഗോറിന്റെ ബംഗാളി വരികള്‍ക്ക്് കര്‍ണാട്ടിക് സംഗീതവും പാശ്ചാത്യ റിതവും ചേര്‍ത്ത് തന്റെ തന്നെയും സുചിയുടെയും †യെ്സിന്റെയും ശബ്ദത്തിലൂടെയും ശിവമണിയുടെ കൊട്ടിലൂടെയും സംഗീതപ്രമികള്‍ക്ക് നവീനമായൊരു സംഗീത വിരുന്നാണ് റഹ്മാന്‍ നല്‍കിയത്. കോക്കക്കോള കമ്പനിയും എംടിവി ചാനലും ചേര്‍ന്നു നടത്തുന്ന സംഗീത റിയാലിറ്റി ഷോ കോക്ക് സ്റ്റുഡിയോ ഇന്ത്യയുടെ മൂന്നാം സീസണിന്റെ ലോഞ്ചിനു വേണ്ടി ചിട്ടപ്പെടുത്തിയ ആല്‍ബമാണിത്. ടഗോറിന്റെ ‘മൈന്‍ഡ്സ് വിത്തൗട്ട് ഫിയര്‍ എന്ന ബംഗാളി പദ്യവരികള്‍ പ്രസൂണ്‍ ജോഷിയാണ് ഹിന്ദിയിലേക്കു മാറ്റിയത്. ഉയര്‍ന്ന പിച്ചിലുള്ള ഭാഗം റഹ്മാന്റെ ആലപനത്തില്‍ ഹൃദയത്തിലേക്കു നേരെ അങ്ങ് കയറും. ആ സ്വരത്തിന്റെ സാധ്യതകള്‍ ഇനിയുമേറെയുണ്ടെന്നു ബോധ്യപ്പെടുത്തും ¨ ആലാപന ശൈലി. യൂട്യൂബില്‍ വിഡിയോ ലോഞ്ച് ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ തന്നെ രണ്ടു ലക്ഷത്തിലധികം പേര്‍ വിഡിയോ കണ്ടു കഴിഞ്ഞു. ഓരോ മിനിറ്റിലും വിഡിയോയില്‍ എത്തുന്ന ക്ലിക്കുകളുടെ എണ്ണം കൂടുകയാണ്. കോക്ക് സ്റ്റുഡിയോ സീസണ്‍ മൂന്നിന്റെ ലോഞ്ചിനു വേണ്ടി തൂ സരിയ എന്ന ഗാനവും റഹ്മാന്‍ പുറത്തിറക്കിയിരുന്നു. ഓഗസ്റ്റ് ഒന്നിനു പുറത്തിറക്കിയ വിഡിയോയ്ക്ക് ഇതുവരെ 10 ലക്ഷത്തിലധികം ക്ലിക്കുകള്‍ നേടാന്‍ കഴിഞ്ഞു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS