നയൻസ് ഇനി ജയം രവിയുടെ പ്രണയിനി
By smug - Thursday, 15 August 2013
ഗ്ലാമര്‍ നായിക നയന്‍താരയുടെ അടുത്ത ചിത്രം ജയം രവിക്കൊപ്പം. ആദ്യമായാണ് നയന്‍സ് ജയം രവിയുടെ നായികയാകുന്നത്. ജയം രവിയുടെ സഹോജരനായജയം രാജയാണ് ഈ വ്യത്യസ്തമായ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വ്യത്യസ്തമാണ് എന്ന സൂചന നല്‍കിയത് നയന്‍താര തന്നെയാണ്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതായി വെളിപ്പെടുത്തിയ നയന്‍താര ജയം രവിക്കൊപ്പം അഭിനയിക്കുന്ന കാര്യവും സ്ഥിരീകരിച്ചു. ജയം രവിയുടെ കൂടെ അഭിനയിക്കാനുള്ള അവസരം താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നും ആരാധകരുടെ പ്രിയ നായിക പറഞ്ഞു.
സെപ്റ്റംബറിലാണ് ജയം രവി – നയന്‍താര ജോഡികള്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. മലയാളത്തില്‍ നിന്നും തമിഴകത്തിന്റെ സൂപ്പര്‍ നായികയായി മാറിയ നയന്‍താര തമിഴിലെ ഒട്ടുമിക്ക മുന്‍ നിര നായകന്മാരുടെ കൂടെയെല്ലാം നായികയായി അഭിനയിച്ചു കഴിഞ്ഞു. പത്തനംതിട്ട തിരുവല്ലാക്കാരി നയന്‍താര ചന്ദ്രമുഖി, ഗിജിനി, ബില്ല, യാരെടീ നീ മോഹിനീ തുടങ്ങിയ ഹിറ്റ് തമിഴ് ചിത്രങ്ങളിലും തെലുങ്കിലും തിളങ്ങിയിട്ടുണ്ട്. ചിമ്പു, പ്രഭുദേവ, ആര്യ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സിനിമയക്ക് പുറത്തെ ഗോസിപ്പ് കോളങ്ങളിലും സ്ഥിരം സാന്നിധ്യമാണ് നയന്‍താര.
Follow our blog on Twitter, become a fan on Facebook. Stay updated via RSS