Latest News

നാവിക ദുരന്തം: മൃതദേഹങ്ങള്‍ തിരിച്ചറിയാനായില്ല

By smug - Saturday, 17 August 2013

മുംബൈ: മുംബൈയിലെ നാവിക സേനാ താവളത്തില്‍ മുങ്ങിക്കപ്പല്‍ സ്ഫോടനത്തില്‍ മരിച്ചവരില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ പോസ്്റ്റ്മോര്‍ട്ടം നടത്തി. മരണം സംഭവിച്ചത് പൊള്ളലേറ്റും വെള്ളത്തില്‍ മുങ്ങിയുമാണെന്ന് തെളിഞ്ഞു. ഇവരുടെ ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധനക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. പരിശോധനയുടെ ഫലമനുസരിച്ചാവും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.
യഥാര്‍ഥ മരണകാരണവും മരണസമയവും പിന്നീടേ കൃത്യമായി വിലയിരുത്താനാവൂവെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ സര്‍.ജെ.ജെ ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങളുടെ ദന്ത പരിശോധനയും നടത്തുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഫലം പുറത്തുവരും. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ്, ഛിന്നഭിന്നമായതിനാല്‍ തിരിച്ചറിയാനാവാത്ത വിധത്തിലാണ്.
മൃതദേഹങ്ങള്‍ ആദ്യം നാവിക ആശുപത്രി ഐ.എന്‍.എച്ച്.എസ് അശ്വനിയില്‍ കൊണ്ടുവന്നെങ്കിലും പോസ്റ്റ്മോര്‍ട്ട സൗകര്യമില്ലാത്തതിനാല്‍ പിന്നീട് സര്‍.ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ഐ.എന്‍.എസ് സിന്ധു രക്ഷക് എന്ന റഷ്യന്‍ നിര്‍മിത കിലോ ക്ളാസ് അന്തര്‍വാഹിനിയില്‍ സ്ഫോടനങ്ങള്‍ ഉണ്ടായത്. 18 നാവികരെ അപകടത്തത്തെുടര്‍ന്ന് കാണാതായി. ഇതില്‍ അഞ്ചുപേരുടെ മൃതദേഹം മാത്രമാണ് കണ്ടത്തെിയത്. 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടത്തൊന്‍ ശ്രമം നടക്കുകയാണ്. എന്നാല്‍, മൃതദേഹങ്ങള്‍ കണ്ടത്തൊനുള്ള സാധ്യത വിരളമാണെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടത്തൊന്‍ ബന്ധുക്കള്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. ‘കണ്ടത്തെിയ മൂന്ന് മൃതദേഹങ്ങളുടെയും തകര്‍ന്ന മുങ്ങിക്കപ്പലിന്‍െറയും അവസ്ഥ വിലയിരുത്തുമ്പോള്‍ അന്തര്‍വാഹിനിയിലുണ്ടായിരുന്നവരില്‍ രക്ഷപ്പെട്ട ആരെയെങ്കിലും കണ്ടത്തെുക അസാധ്യമാണെന്ന് നാവിക സേന പ്രസ്താവനയില്‍ പറഞ്ഞു. അന്തര്‍വാഹിനിക്കുള്ളിലെ ഉരുക്ക് നിര്‍മിത ഭാഗങ്ങള്‍ വരെ ഉയര്‍ന്ന ചൂടില്‍ ഉരുകിയൊലിച്ചതിനാലാണ് ആരും രക്ഷപ്പെട്ടിരിക്കാന്‍ ഇടയില്ളെന്ന നിഗമനത്തിന് പ്രധാന കാരണം. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂര്‍ കോയിത്തറയില്‍ വിശ്വംഭരന്‍-സുജാത ദമ്പതികളുടെ മകന്‍ വിഷ്ണു (21), തലശ്ശേരി കൊളശ്ശേരി വീട്ടില്‍ കൃഷ്ണദാസിന്‍െറയും വത്സലയുടെയും മകന്‍ വികാസ് (22), തിരുവനന്തപുരം വഴിച്ചാല്‍ സ്വദേശി ലിജു ലോറന്‍സ് (29), പൂജപ്പുര സ്വദേശി വെങ്കിട്ടരാജ് എന്നിവരും കാണാതായവരില്‍പെടുന്നു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.