മംമ്ത മോഹന്‍ദാസ് വിവാഹമോചിതയായി
By smug - Monday, 19 August 2013
ചലച്ചിത്ര താരവും പിന്നണിഗായികയുമായ മംമ്ത മോഹന്‍ദാസ് വിവാഹമോചിതയായി. എറണാകുളം കുടുംബകോടതിയാണ് മംമ്തയ്ക്ക് വിവാഹമോചനം അനുവദിച്ചത്.
2011 ഡിസംബറിലായിരുന്നു മംമ്തയുടേയും കൊച്ചി വാളകം സ്വദേശിയായ പ്രജിത്തിന്റേയും വിവാഹം. മംമ്തയുടെ കുടുംബസുഹൃത്ത് കൂടിയായിരുന്നു വ്യവസായിയായ പ്രജിത്ത്. പാലാരിവട്ടത്തെ ഫ്ലാറ്റിലായിരുന്നു മംമ്തയും പ്രജിത്തും താമസിച്ചിരുന്നത്. പരസ്പരം പൊരുത്തപ്പെട്ട് പോകാനാകാത്തതിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി 14ന് ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. എറണാകുളം കുടുംബ കോടതിയിലാണ് ഇരുവരും പരസ്പര ധാരണയോടെ ഹര്‍ജി നല്‍കിയത്. സ്വര്‍ണ്ണാഭരണങ്ങളും പണവും ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ തീര്‍ത്ത ശേഷമായിരുന്നു ഹര്‍ജി. കുടുംബ കോടതി ജഡ്ജി എന്‍ ലീലാമണിയുടെ ചേംബറില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് പ്രജിത്ത് എത്തിയത്. മംമ്തയ്ക്കൊപ്പം അമ്മ ഗീതയും ഉണ്ടായിരുന്നു. 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചക്ക് ശേഷം ഇരുവര്‍ക്കും കോടതി വിവാഹമോചനം അനുവദിച്ചു. വിവാഹമോചനത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഉടന്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നും മംമ്ത പറഞ്ഞു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS