ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച
By smug - Saturday, 17 August 2013
വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍. വിഷയം കേന്ദ്ര കായിക മന്ത്രിയുടെ സജീവ പരിഗണനയിലുണ്ട്. ടോമിന് അര്‍ജുന അവാര്‍ഡിന് അര്‍ഹതയുണ്‌ടെന്നും ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് നിര്‍ണയ നടപടി ക്രമത്തില്‍ മാറ്റവരുത്തേണ്ടതുണ്‌ടെന്നും ഇതിന് വേണ്ടി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ജിജി തോംസണ്‍ പറഞ്ഞു.
കേന്ദ്ര കായിക മന്ത്രി ജിതേന്ദ്ര സിംഗ് വിദേശ പര്യടനത്തിലായതിനാലാണ് വിഷയത്തില്‍ തീരുമാനം വൈകുന്നത്. ടോമിന് അര്‍ജുന അവാര്‍ഡ് നല്‍കണമെന്ന് കേന്ദ്ര കായിക സെക്രട്ടറി പി.കെ.ദേവും ശിപാര്‍ശ ചെയ്തിരുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS