Latest News

അഞ്ചു മിനിട്ട് പണിമുടക്കി ഗൂഗിള്‍

By smug - Saturday, 17 August 2013

ലോകത്തിലെ ഇന്റര്‍നെറ്റ് അതികായന്‍മാരാണ് ഗൂഗിള്‍. സെര്‍ച്ച്, ഇ-മെയില്‍, വീഡിയോ അങ്ങനെ സൈബര്‍ ലോകത്തെ സുപ്രധാന സേവനങ്ങളെല്ലാം അടക്കിഭരിക്കുന്നത് ഗൂഗിളാണ്. ഏറ്റവും ശക്തമായ സെര്‍വ്വറുകളിലും അത്യാധുനിക സാങ്കേതികവിദ്യയിലും അധിഷ്ഠിതമായാണ് ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ, ഗൂഗിളും അഞ്ചുമിനിട്ട് പണിമുടക്കി. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.20 മുതലാണ് അഞ്ചുമിനിട്ട് സമയത്തേക്ക് ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ലഭിക്കാതായത്. ഈ സമയം ജിമെയില്‍, ഗൂഗിള്‍ സെര്‍ച്ച് തുടങ്ങിയവ ഉള്‍പ്പടെ ഗൂഗിളിന്റെ ഏതെങ്കിലും ഒരു സേവനം ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്ക് ലഭിച്ചത് 502 എറര്‍ എന്ന സന്ദേശമാണ്. എന്നാല്‍ നെറ്റ് കണക്ഷന്റെ തകരാറായിരിക്കുമെന്നാണ് ഉപയോക്താക്കളില്‍ പലരും കരുതിയത്.

ഗൂഗിള്‍ സെര്‍ച്ച് അഞ്ചുമിനിട്ട് നേരം പണിമുടക്കിയപ്പോള്‍ ലോകത്തെ ഇന്റര്‍നെറ്റ് പേജ് വ്യൂവ്സില്‍ 40 ശതമാനം ഇടിവാണുണ്ടായതെന്ന് പ്രശസ്ത അനലറ്റിക്സ് സ്ഥാപനമായ ഗോ സ്ക്വയേഡ് പറയുന്നത്. ഒരേസമയം നിരവധി ഉപയോക്താക്കള്‍ ഗൂഗിള്‍ സൈറ്റുകളിലേക്ക് കടന്നുവന്നതോടെ സെര്‍വ്വറുകള്‍ക്ക് താങ്ങാവുന്നതിലും അധികമായി മാറിയതോടെയാണ് ഗൂഗിള്‍ ഡൗണാകാന്‍ കാരണം. പ്രശ്നം മനസിലാക്കിയ ഗൂഗിള്‍ സാങ്കേതിക വിദഗ്ദ്ധര്‍ ഉടനടി ഇടപെടുകയും സൈറ്റുകള്‍ സജീവമാക്കുകയും ചെയ്തു. ഗൂഗിളിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പ്രതിഭാസം അസാധാരണമാണ്. ഏതായാലും ഭാവിയില്‍ ഇത്തരം തകരാര്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിതാന്ത ജാഗ്രതയിലാണ് ഗൂഗിളിലെ മിടുക്കന്‍മാരായ സാങ്കേതികവിദഗ്ദ്ധര്‍.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.