Latest News

കറങ്ങുന്ന കെട്ടിടം വരുന്നു ദുബായില്‍

By smug - Saturday, 17 August 2013

Dynamic Tower In Dubai
ദുബായ് : ദുബായില്‍ കറങ്ങുന്ന കെട്ടിടം വരുന്നു. ഡൈനാമിക് ടവര്‍ എന്ന പേരിലാണ് ദുബായില്‍ കറങ്ങുന്ന കെട്ടിടം വരുന്നത്. ദുബായ് ശൈഖ് സായിദ് റോഡിലായിരിക്കും 78 നിലകളുള്ള ഈ കെട്ടിടം. കെട്ടിടത്തിന്‍റെ ഓരോ നിലയും സ്വതന്ത്രമായി തിരിയുന്നവയായിരിക്കും. 420 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന്റെ അപ്പാര്‍ട്ട്മെന്‍റുകള്‍ 360 ഡിഗ്രിയില്‍ കറങ്ങും.

കെട്ടിടത്തിന്റെ ആദ്യത്തെ 20 നിലകള്‍ റീട്ടെയ്ല്‍ ഷോപ്പുകളും പിന്നീടുള്ള 15 നിലകള്‍ ഹോട്ടലുകളും ബാക്കിയുള്ളവ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റുകളുമായിരിക്കും. ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റായ ഡോ.ഡേവിഡ് ഫിഷറാണ് ഡൈനാമിക് ടവറിന് പിന്നില്‍. കാലാവസ്ഥാ വ്യതിയാനവും താപനിലയും തിരിച്ചറിയാന്‍ കഴിയുന്ന കെട്ടിടമായിരിക്കും ഇതെന്നും കെട്ടിടത്തിനുള്ളിലെ താപനില സ്വയം മാറുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു.

The Dynamic Tower in Dubai will be 1,380 feet (420 meters) tall, 80 floors, apartments will range in size from 1,330 square feet (124 square meters), to Villas of 12,900 square feet (1,200 square meters) complete with a parking space inside the apartment. It will consist of offices, a luxury hotel, residential apartments, and the top 10 floors will be for luxury villas located in a prime location in Dubai.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.