ഒരു കോടിയിൽ നയൻസ് വീഴില്ല
By smug - Thursday, 15 August 2013
പല താരങ്ങളും സിനിമയ്‌ക്കൊപ്പം തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെയും ഉല്‍പ്പന്നങ്ങളുടെയും ബ്രാന്‍ഡ് അംബാസിഡര്‍ പദവിയും മോഡലിങ്ങുമെല്ലാം ഏറ്റെടുക്കാറുണ്ട്. പബ്ലിസിറ്റിയും ഒപ്പം ലഭിയ്ക്കുന്ന വന്‍ പ്രതിഫലത്തുകയുമാണ് താരങ്ങളെ ഇത്തരം കാര്യങ്ങളിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നത്. സിനിമയ്ക്ക് ലഭിയ്ക്കുന്ന അതേ പ്രതിഫലം ലഭിയ്ക്കും എന്നാല്‍ അത്രയും സമയം ഷൂട്ടിങ്ങിനും മറ്റുമായി ചെലവഴിക്കേണ്ടിയും വരുന്നില്ല. സൂപ്പര്‍താരങ്ങള്‍ മുതല്‍ സാധാരണ താരങ്ങള്‍ വരെ ഇത്തരം അവസരങ്ങള്‍ പരമാവധി ഉപയോഗിക്കാറുണ്ട്. ഇതാ അടുത്തിടെ ഇത്തരമൊരു സുവര്‍ണാവസരം കൈവന്നിരിക്കുന്നത് നയന്‍താരയ്ക്കാണ്. പ്രമുഖ വസ്ത്രവ്യാപാരശൃംഗലയായ കലാനികേതനാണ് തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി തീരുമാനിച്ചത്. സംഗതി നയന്‍താര സമ്മതിയ്ക്കുകയും ചെയ്തിട്ടുണ്ട്‌ത്രേ. ഒരു കോടിരൂപയാണത്രേ കലാനികേതന്‍ ഇതിന് പ്രതിഫലമായി നയന്‍താരയ്ക്ക് നല്‍കാന്‍ പോകുന്നത്. കലാനികേതന്‍ തുടങ്ങാനിരിക്കുന്ന സഹോദരസ്ഥപനമായ ശ്രീനികേതന് വേണ്ടിയാണ് നയന്‍താരയെ ബ്രാന്‍റ് അംബാസഡറാക്കാന്‍ ആലോചിക്കുന്നത്.
എന്നാല്‍ ഒരു കോടിയുടെ കരാറില്‍ ഒപ്പുവെയ്ക്കാന്‍ നയന്‍സ് വലിയ തിടുക്കമൊന്നും കാണിയ്ക്കുന്നില്ലത്രേ. പ്രഭുദേവയുമായുള്ള പ്രണയവും പ്രണയപരാജയവും എല്ലാം കഴിഞ്ഞ് സിനിമയിലിപ്പോള്‍ ഒരു രണ്ടാം വരവിലാണ് നയന്‍താര. സിനിമയിലെ സൗഹൃദങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നുമെല്ലാം സന്തോഷം കണ്ടെത്താന്‍ നയന്‍താര ശ്രമിക്കുന്നുണ്ടെങ്കിലും പ്രണയപരാജയമുണ്ടാക്കിയ മുറിവുകളുടെ വേദന നയന്‍താരയെ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണത്രേ. പ്രണയത്തകര്‍ച്ചയ്ക്കുശേഷം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടാത്ത നയന്‍താര ഈ ഒരുകോടി ഓഫറിനെയും അത്ര കാര്യമായി കാണുന്നില്ലത്രേ. രണ്ടാംവരവ് നടത്തുന്ന ഈ സമയത്ത് മികച്ച കഥാപാത്രങ്ങള്‍ മാത്രമാണ് നയന്‍താര ഏറ്റെടുക്കുന്നത്. ബിക്കിനി വേഷങ്ങളും ഐറ്റം നമ്പറുകളുമൊന്നും ഇനി ചെയ്യില്ലെന്ന നിലപാടിലാണ് താരം. ശേഖര്‍ കമ്മൂലയുടെ അനാമിക, ആര്യയ്‌ക്കൊപ്പമുള്ള രാജറാണി എന്നിവയെല്ലാമാണ് നയന്‍താരയുടെ തിരിച്ചുവരവ് ചിത്രങ്ങള്‍.
Follow our blog on Twitter, become a fan on Facebook. Stay updated via RSS

