Latest News

പ്രവാസികളുടെ കണക്കെടുപ്പ് മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാവും -മന്ത്രി മുനീര്‍

By smug - Saturday, 17 August 2013

കോഴിക്കോട്: കേരളത്തിലെ പ്രവാസികളുടെ കണക്കെടുപ്പ് മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാവുമെന്ന് സാമൂഹിക നീതി മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. കുടുംബശ്രീ വഴിയാണ് കണക്കെടുക്കുന്നത്. പുനരധിവാസ പദ്ധതിയും മൂന്നു മാസത്തിനകം തയാറാകുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ അബൂദബി 40ാം വാര്‍ഷികത്തിന്‍െറ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ‘ഗള്‍ഫ് സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വത്തിന്‍െറ ഏറ്റവും വലിയ പര്യായമാണ് പ്രവാസികള്‍. മറ്റുള്ളവര്‍ക്ക് ജീവിതം നല്‍കാന്‍ സ്വന്തം ജീവിതം നഷ്ടപ്പെടുത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി കഴിഞ്ഞകാല സര്‍ക്കാറുകളുടെ കാലത്ത് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടനയുടെ റിലീഫ് പദ്ധതിയായ ‘സാദര സാന്ത്വനം’ പരിപാടിയില്‍ നാട്ടില്‍ തിരിച്ചത്തെിയ പ്രവാസികള്‍ക്ക് 40 ഒട്ടോറിക്ഷകള്‍ വിതരണം ചെയ്തു. ഹൈദരലി ശിഹാബ് തങ്ങള്‍ ഓട്ടോറിക്ഷകളുടെ താക്കോല്‍ദാനം നടത്തി.
മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായിരുന്നു. ‘പ്രവാസി ഭാരതീയ സമ്മാന്‍’ അവാര്‍ഡ് ലഭിച്ച ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവഹാജിയെ ചടങ്ങില്‍ ആദരിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉപഹാരം നല്‍കി. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ഡോ. കെ.പി. ഹുസൈന്‍, അബ്ദുസ്സമദ് സമദാനി എം.എല്‍.എ, സാദിഖലി ശിഹാബ് തങ്ങള്‍, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, എം.സി. മായിന്‍ഹാജി, എം.എ. റസാഖ് മാസ്റ്റര്‍, ഇബ്രാഹിം എളേറ്റില്‍, എം.പി.എം റഷീദ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഷുക്കൂറലി കല്ലുങ്ങല്‍ സ്വാഗതവും ഉസ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.