തിരുവനന്തപുരത്ത് താവളമൊരുക്കാൻ ഒരുങ്ങുന്നു അമേരിക്ക
By smug - Thursday, 22 August 2013
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കും താല്‍ക്കാലിക താവളമൊരുക്കാന്‍ അമേരിക്ക പദ്ധതിയിടുന്നു. തിരുവനന്തപുരം അടക്കം ഏഷ്യാ-പസഫിക് മേഖലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് താവളം ഒരുക്കുകയെന്ന് അമേരിക്കന്‍ വ്യോമസേനാ ജനറല്‍ ഹെര്‍ബര്‍ട്ട് ഹോക്ക് പറഞ്ഞു. ഇതിനായി തിരുവനന്തപുരം സന്ദര്‍ശിച്ചതായും അമേരിക്കന്‍ പ്രതിരോധ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വെളിപ്പെടുത്തി.അമേരിക്കയുടെ ഏഷ്യാനയത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന ഇടങ്ങളില്‍ താല്‍ക്കാലിക സൈനിക താവളങ്ങള്‍ ഒരുക്കാനുള്ള പദ്ധതി.സിംഗപൂരിലെ കിഴക്കന്‍ ഷാങ്ഹായി, തായ്‌ലാന്‍ഡിലെ കോറാഡ്, ഡാര്‍വിന്‍, ടിന്‍ണ്ട എന്നിവിടങ്ങളിലാണ് മറ്റുതാവളങ്ങള്‍. ഇവിടങ്ങളില്‍ സ്ഥിരമായി യുദ്ധവിമാനങ്ങളെ ആയുധങ്ങളോ സൂക്ഷിക്കില്ല.
ശീതയുദ്ധകാലത്ത് യൂറോപ്പില്‍ അമേരിക്ക സൈനിക താവളങ്ങള്‍ ഒരുക്കിയിരുന്നു. സമാനമായി സൈനിക സന്നാഹങ്ങള്‍ ഏഷ്യാ-പസഫിക് മേഖലയില്‍ വിന്യസിക്കാനാണ് താവളങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും ഹെര്‍ബര്‍ട്ട് ഹോക്ക് പറഞ്ഞു.കഴിഞ്ഞ മാസം അമേരിക്ക സന്ദര്‍ശിച്ചിരുന്ന വ്യോമസേനാ മേധാവി എന്‍എകെ ബ്രൗണുമായി ചര്‍ച്ച നടത്തിയതായും ഹെര്‍ബര്‍ട്ട് ഹോക്ക് വെളിപ്പെടുത്തി.എന്നാല്‍ അമേരിക്കയുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്. 2006ലെ ഇന്ത്യ അമേരിക്ക സൈനിക കരാര്‍ പ്രകാരമാണ് അമേരിക്കയുടെ നീക്കമെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഇടതുനേതാക്കള്‍ ആവശ്യപ്പെട്ടു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS