രൂപയുടെ മൂല്യത്തകര്‍ച്ചകയില്‍ ആശങ്കപ്പെടേണ്ട: ചിദംബരം
By smug - Thursday, 22 August 2013
ദില്ലി :രൂപയുടെ മൂല്യത്തകര്‍ച്ചകയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരം പറഞ്ഞു. കൃത്യമായ ആശയവിനിമയം നടക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
രൂപയുടെ മൂല്യമിടിയുന്ന പശ്ചാത്തലത്തില്‍ മൂലധന നിക്ഷേപങ്ങളില്‍ ഒരു തരത്തിലുമുള്ള നിയന്ത്രണവും വരുത്തില്ല. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. ശക്തമായ വളര്‍ച്ച തിരിച്ചുപിടിക്കാന്‍ കല്‍ക്കരിയുടെയും ഇരുമ്പയിരിന്റെയും ഉത്പാദനം വര്‍ദ്ധിപ്പിക്കണമെന്നും ചിദംബരം പറഞ്ഞു.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെത്തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളാണ് രൂപ ഇപ്പോള്‍ നേരിടുന്നത്. സര്‍ക്കാരിന്റെ പ്രതീക്ഷയ്ക്കുമപ്പുറമാണ് രൂപയുടെ മൂല്യമിടിഞ്ഞതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. രൂപ സ്ഥിരത കൈവരിക്കുമെന്നു തന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Follow our blog on Twitter, become a fan on Facebook. Stay updated via RSS