ഫഹദ് ഫാസിൽ ചിത്രത്തിൽ നിന്നും ഇഷ പിന്മാറി…!
By smug - Thursday, 15 August 2013
ഫഹദ് ഫാസില്‍ നായകനാകുന്ന ‘വണ്‍ ബൈ ടു’വില്‍ ഇഷാ തല്‍വാര്‍ നായികയാകില്ല. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ ബൈ ടുവില്‍ ഫഹദിന്റെ നായികയായി ഇഷ അഭിനയിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ‘നാടോടികള്‍’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബധിരയും മൂകയുമായ നടി അഭിനയയാണ് നായികയെന്നാണ്. ഇഷയുടെ തിരക്ക് മൂലമാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
എന്നാല്‍ ഫഹദിന്റെ ഭാര്യയായി അഭിനയിക്കുന്ന ചിത്രത്തില്‍ അഞ്ച് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കേണ്ടതു കൊണ്ടാണ് ഇഷ ചിത്രം ഒഴിവാക്കിയതെന്നാണ് പാപ്പരാസികള്‍ പറഞ്ഞുപരത്തുന്നത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് വണ്‍ ബൈ ടു. അന്വേണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ട്രിവാഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഹണി റോസ് ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലെത്തുന്നുണ്ട്. മുരളി ഗോപിയാണ് ഹണിയുടെ നായകന്‍. സംവിധായകന്‍ ശ്യാമപ്രസാദും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. തമിഴിലെ മുന്‍ നിര തിരക്കഥാകൃത്തായ ജയമോഹന്‍ ഒഴിമുറി എന്ന ചിത്രത്തിനു ശേഷം മലയാളത്തില്‍ തിരക്കഥയൊരുക്കുന്നതും വണ്‍ ബൈ ടുവിനു വേണ്ടിയാണ്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാജേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ തോമസാണ്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS