Latest News

ഇനി മുതല്‍ കാലാവധി കഴിഞ്ഞ ടയറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പിഴ അടക്കണം

By smug - Thursday, 15 August 2013

അബുദാബി: കാലാവധി കഴിഞ്ഞ ടയറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. പഴയ ടയറുകള്‍ ഉപയോഗിച്ച 22,000 വാഹനങ്ങള്‍ പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആറുമാസത്തിനിടെയാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുത്തത്. നിശ്ചിത കാലയളവ് കഴിഞ്ഞിട്ടും ചക്രങ്ങള്‍ മാറ്റാതെ ഉപയോഗിക്കുന്നത് തീപ്പിടിത്തം ഉള്‍പ്പെടെയുള്ള വന്‍ദുരന്തങ്ങള്‍ക്കിടയാക്കും എന്നതിനാലാണിത്.
അബുദാബി പോലീസിന്റെ വാഹനാപകട നിയന്ത്രണ പദ്ധതിയായ അപകടങ്ങളില്ലാത്ത ചൂടുകാലം പരിപാടിയുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണവും നടത്തിയിരുന്നു. എമിറേറ്റിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള വാഹനയുടമകളെയടക്കം ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു പരിപാടി. കാലാവധി കഴിഞ്ഞ ടയറുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വാഹനമുടമകള്‍ക്ക് ക്ലാസുകളെടുത്തു. അബുദാബി പോലീസ് ഗതാഗത വിഭാഗം ഉദ്യോഗസ്ഥനായ കേണല്‍ ഹമദ് നാസര്‍ ആല്‍ ബ്ലൗഷിയുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണ പരിപാടി.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.