പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണം -എം.എം. ഹസ്സന്‍
By smug - Sunday, 18 August 2013
തിരുവനന്തപുരം: പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം.ഹസന്‍. ഇക്കാര്യം കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം മാണിയോട് ആവശ്യപ്പെടും. ജോര്‍ജ് യു.ഡി.എഫില്‍ തുടരുന്നത് മുന്നണിയുടെ സുഖമമായ പ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു പക്ഷത്തിന് വേണ്ടി സംസാരിക്കാന്‍ ജോര്‍ജിന് ബാധ്യതയില്ലെന്നും ഹസന്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്‍െറ ഭാഗത്ത് നിന്നുള്ള ശക്തമായ എതിര്‍പ്പാണ് താന്‍ പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസിന്‍െറ കാര്യത്തില്‍ പി.സി ജോര്‍ജ് ഇടപെടേണ്ടതില്ലന്നും ഹസന്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിന്‍െറ ഒരു വിഭാഗമാണ് തന്നെ എതിര്‍ക്കുന്നതെന്ന് പി.സി. ജോര്‍ജിന്‍െറ വാദം ഹസ്സന്‍ തള്ളി.
Follow our blog on Twitter, become a fan on Facebook. Stay updated via RSS