റെക്കോര്‍ഡുകള്‍ നോക്കി മാത്രം കളിക്കാരെ ടീമിലെടുക്കരുത്: സച്ചിന്‍
By smug - Sunday, 18 August 2013
ബാംഗ്ലൂര്‍ : റെക്കോര്‍ഡുകള്‍ നോക്കി മാത്രം കളിക്കാരെ ടീമില്‍ എടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ദേശീയ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നത് ശരിയായ രീതിയല്ല. റെക്കോര്‍ഡ് നേട്ടങ്ങള്‍ക്കൊപ്പം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവും പരിഗണിക്കണമെന്നും സച്ചിന്‍ പറഞ്ഞു.
ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിരവധി പേര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ വരുന്നുണ്ട്. അത് ദോഷം ചെയ്യും. എന്നാല്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ കളിക്കാരെ തഴയരുതെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.
ഇത്തരം ഘട്ടങ്ങളില്‍ സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ് ഉണ്ടോയെന്ന് കൂടി പരിശോധിക്കണം. മൂന്ന് രൂപങ്ങളുള്ള ഒരേയൊരു ഗെയിം ക്രിക്കറ്റാണ്. അത് കളിക്കുന്നവരെ മാത്രമല്ല കാണികളെയും ആവേശഭരിതരാക്കുന്നതാണെന്നും സച്ചിന്‍ പറഞ്ഞു. കുട്ടി ക്രിക്കറ്റ് ട്വന്റി-20 ഏറെ ആവേശകരമാണ്. കുറഞ്ഞ പന്തുകള്‍ കൊണ്ട് ഒരാളെ ഹീറോയാക്കി മാറ്റാന്‍ കഴിവുള്ളതാണ് ട്വന്റി-20 മത്സരങ്ങളെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS