Latest News

കുവൈറ്റില്‍ പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമാക്കി

By smug - Saturday, 17 August 2013

കുവൈറ്റില്‍ 15 വയസ്സിനു താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കികൊണ്ട് ആരോഗ്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു .വിദേശികളുടെ വിസ സ്റ്റാംബിങ്ങിനു മുന്നോടിയായും മറ്റു സന്ദര്‍ഭങ്ങളിലും നടത്തുന്ന പരിശോധനകളും കര്‍ശ്ശനമാക്കും. ആരോഗ്യ മന്ത്രി ഷൈഖ് മുഹമ്മദ് അല്‍ അബ്ദുള്ള യാണ് ഉത്തരവ് പുറപ്പെടുവിച്ചത്
വിദേശികള്‍ ഉള്‍പ്പെടെ 15 വയസ്സിനു താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കുവാനാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത് .
ഇതിനായി അതാതു താമസ സ്ഥലങ്ങളിലെ പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളെ യാണ് സമീപിക്കേണ്ടത്.നടപടികള്‍പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫിറ്റ്‌നെസ് സര്‍റ്റിഫിക്കട്ടുകള്‍ വിതരണം ചെയ്യും .വിദേശികളായ കുട്ടികളുടെ വിസ സ്റ്റാംബിങ്ങ് വേളയില്‍ മറ്റു രേഖകള്‍ക്കൊപ്പം ഈ സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കുവാനാണ് തീരുമാനം.
പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്നും ഇതോടൊപ്പം നല്‍കുന്നതായിരിക്കും കൂടാതെ വിദേശികളുടെ വിസ സ്റ്റാംബിങ്ങിനു മുന്നോടിയായുള്ള വൈദ്യ പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചു. ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാന്‍ നിലവിലുള്ള പരിശോധനകളും കര്‍ശനമാക്കും. പരിശോധനയില്‍ സാംക്രമിക രോഗങ്ങള്‍ കണ്ടെത്തുവരെ ഉടന്‍ തന്നെ നാട്ടിലേക്ക് തിരിച്ചയക്കാനും തീരുമാനിച്ചിട്ടുണ്ട് .
നേരത്തെ ഈ നിയമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ കര്‍ക്കശ സ്വഭാവമുള്ള ഷൈഖ് അബ്ദുള്ളയുടെ പുതിയ തീരുമാനം മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.