ഐഫോണ്‍ 5 എസ് സെപ്തംബര്‍ പത്തിന് പുറത്തിറങ്ങും
By smug - Saturday, 17 August 2013
ഐഫോണിന്റെ പുതിയ പതിപ്പ് ഐഫോണ്‍ 5 എസ് സെപ്തംബര്‍ പത്തിന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡിസംബര്‍ അവസാനത്തോടെയായിരിക്കും വിപണിയില്‍ എത്തുകയെന്നാണ് സാധ്യത. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, സിരീ സംവിധാനം തുടങ്ങിയ സംവിധാനങ്ങള്‍ ലഭ്യമാകുന്ന ഫോണായിരിക്കും ഐഫോണ്‍ 5 എസ് എന്നാണ് സൂചന.
അതെ സമയം ആപ്പിളിന്റെ ഐഒഎസ് 7 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഫോണായിരിക്കും എന്നാണ് മറ്റോരു സൂചന. അതെ സമയം ആപ്പിളിന്റെ മുഖ്യ പ്രതിയോഗികളായ സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 3 സെപ്തംബര്‍ 4ന് പുറത്തിറങ്ങുന്നതിന് പിന്നാലെയാണ് ആപ്പിള്‍ ഐഫോണ്‍ 5 എസ് പുറത്തിറങ്ങുന്നതെന്നും പ്രത്യേകതയുണ്ട്.
ഇത് ആദ്യമായണ് ലോക മൊബൈല്‍ വിപണിയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തങ്ങളുടെ മുന്‍ നിര മോഡലുകള്‍ ഒരു മാസം തന്നെ പുറത്തിറക്കുന്നത്. സാധാരണ ഐഫോണിനെ അപേക്ഷിച്ച് ഐഫോണ്‍ 5 എസിന് വില കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS