ഓപ്പണിംഗ് സച്ചിനും ഗാംഗുലിയും ക്യാപ്റ്റൻ ധോണി…!!
By smug - Thursday, 15 August 2013
ദില്ലി: കപില്‍ദേവിന്റെ ഏകദിന ടീമിനെ ടീം ഇന്ത്യ നായകന്‍ മഹേന്ദ്രസിംഗ് ധോനി നയിക്കും. എക്കാലത്തേയും മികച്ച ഏകദിന ടീമിനെയാണ് മുന്‍ലോകകപ്പ് ജേതാവ് തെരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യയ്ക്ക് ആദ്യമായി ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ടീമില്‍ നിന്ന് ഒരാളെ പോലും കപില്‍ തെരഞ്ഞെടുത്തില്ല.
തന്റെ ടീമില്‍ പന്ത്രണ്ടാമനായി രവീന്ദ്രജഡേജയേയും കപില്‍ തെരഞ്ഞെടുത്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വെടിക്കെറ്റ് താരം വീരേന്ദ്രര്‍ സെവാഗ്, സൌരവ് ഗാംഗുലി, വീരാട് കോഹ്‌ലി, മുഹമ്മദ് അസഹറുദ്ദീന്‍ എന്നിവരെ ബാറ്റിംഗ് നിരയില്‍ കണ്ടെത്തിയപ്പോള്‍ പേസ് ബൌളര്‍മാരായി സഹീര്‍ഖാനെയും ജവഗല്‍ ശ്രീനാഥിനെയും ഉള്‍പ്പെടുത്തി.
എന്തുക്കോണ്ട് 1983 ലോകകപ്പ് ടീമിലെ അംഗങ്ങളെ ഒഴിവാക്കി എന്ന് ചോദിച്ചപ്പോള്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടീമിനെയാണ് താന്‍ തെരഞ്ഞെടുത്തതെന്നും വിമര്‍ശനം ഉണ്ടാവാമെന്നും കപില്‍ പറഞ്ഞു.
കപില്‍ ഏകദിന ടീം: മഹേന്ദ്രസിംഗ് ധോനി( നായകന്‍), സച്ചിന്‍, സെവാഗ്, ഗാംഗുലി, അസഹറുദ്ദീന്‍, യുവരാജ്, കോഹ്‌ലി, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍, ശ്രീനാഥ്, സഹീര്‍ഖാന്‍, രവീന്ദ്ര ജഡേജ.
Follow our blog on Twitter, become a fan on Facebook. Stay updated via RSS