Latest News

ചേരന് മകളെ തിരിച്ചുകിട്ടി

By smug - Thursday, 22 August 2013

ചെന്നൈ: തമിഴ് സിനിമാ സംവിധായകനും നടനുമായ ചേരന്റെ മകള്‍ ദാമിനിയുടെ പ്രണയവിവാദം അവസാനിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ തനിക്ക് അച്ഛനോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിക്കുകയായിരുന്നു.
മകള്‍ ദാമിനിയെ തന്റെ മുന്‍ മാനേജരും സഹായിയുമായ ചന്ദ്രശേഖര്‍ വഴിത്തെറ്റിക്കുന്നു എന്നും തനിക്കെതിരെ ഭീഷണിപ്പെടുത്തുകയാണെന്നും കാണിച്ച് കേസ് ഫയല്‍ ചെയ്തിരുന്നു. തുടക്കത്തില്‍ മകളുടെ പ്രണയത്തെ അംഗീകരിച്ച ചേരന്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. പിന്നീട് കാമുകന്‍ ചന്ദ്രശേഖരനെതിരെ ഭീഷണിപ്പെടുത്തിയ അച്ഛന്‍ ചേരനെതിരെ മകള്‍ ദാമിനി സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇതിനിടെ കാമുകന്‍ ചന്ദ്രശേഖരനെതിരെ പരാതിയുമായി ചേരന്‍ വാര്‍ത്താസമ്മേളനം വിളിച്ചു. പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് ചേരന്റെ പരാതിയില്‍ ചന്ദ്രശേഖരനെ അറസ്റ്റുചെയ്ത് വിട്ടയച്ചു. കാമുകന്‍ ചന്ദ്രശേഖരന്റെ അമ്മയും മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ദാമിനിയെ വീട്ടുതടങ്കലില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ചന്ദ്രശേഖരന്റെ അമ്മ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടിരുന്നു. ഈ വാദം നടക്കുമ്പോള്‍ ചന്ദ്രശേഖരന്റെ അമ്മയോടൊപ്പം പോകാന്‍ ദാമിനി അനുവാദം ചോദിച്ചിരുന്നുവെങ്കിലും മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.ജി.ആര്‍. പ്രസാദിന്റെ കുടുംബത്തോടൊപ്പം ഒരു ദിവസം താമസിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
പിന്നീട് കേസ് ബുധനാഴ്ച പരിഗണനയ്ക്ക് വന്നപ്പോഴാണ് കുടുംബത്തോടൊപ്പം പോകാന്‍ സമ്മതമാണെന്ന് ദാമിനി അറിയിച്ചത്. ചേരനും കുടുംബവും ബുധനാഴ്ച കോടതിയില്‍ ഹാജരായെങ്കിലും കാമുകന്‍ ചന്ദ്രശേഖരനും ബന്ധുക്കളും എത്തിയിരുന്നില്ല.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.