സരിതയുടെ മൊഴി അട്ടിമറിച്ചതിന് തെളിവുമായി സുരേന്ദ്രന്‍
By smug - Thursday, 22 August 2013
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നല്‍കിയ മൊഴി അട്ടിമറിച്ചതിന് തെളിവ് കിട്ടിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് ഒപ്പും സീലും അടയാളപ്പെടുത്തി നല്‍കിയ വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖയാണ് അദ്ദേഹം പുറത്തുവിട്ടത്. സരിത എസ്. നായര്‍ തന്‍െറ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് 21 പേജുള്ള മൊഴിനല്‍കിയെന്നാണ് രേഖയിലുള്ളത്.
കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ 21 പേജുള്ള മൊഴിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് കോടതിയില്‍ സരിതയുടെ പേരില്‍ നല്‍കിയത് മൂന്നര പേജുള്ള മൊഴിയാണ്. ഈ രേഖ പുറത്തുവന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി ഉത്തരം പറയണം. എന്തുകൊണ്ട്് ഫെനിക്ക് കിട്ടിയ രേഖ കോടതിയില്‍ ഹാജരാക്കിയില്ളെന്ന് വ്യക്തമാക്കണം. 21 പേജുള്ള ഈ മൊഴിയെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. കേസ് അട്ടിമറിച്ചുവെന്നത് ജയില്‍ സൂപ്രണ്ട് ശരിവെക്കുന്നതാണ് രേഖ. കോടതിയുടെ മുന്നില്‍ പറയാന്‍ പോയ കാര്യങ്ങളാണ് അട്ടിമറിക്കപ്പെട്ടത്.
യു.ഡി.എഫ് നേതൃത്വം ഇടപെട്ട് മജിസ്ട്രേറ്റിന്‍െറ സഹായത്തോടുകൂടിയാണ് മൊഴി അട്ടിമറിച്ചത്. മന്ത്രി, കോണ്‍ഗ്രസ് നേതാവ് എന്നിവരാണ് സാമ്പത്തിക ഇടപെടല്‍ നടത്തിയത്. നേരത്തേ പറഞ്ഞ കാര്യങ്ങളിലെല്ലാം വക്കീല്‍ നോട്ടീസിന് മറുപടി കൊടുത്തിട്ടുണ്ട്. സരിതയുടെ അമ്മയും ബന്ധുക്കളുമായും പറഞ്ഞുറപ്പിച്ച് കേസ് അട്ടിമറിക്കാന്‍ മജിസ്ട്രേറ്റ് കൂട്ടുനിന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS