Latest News

യൂണിയന്‍ പബ്‌ളിക്ക് സര്‍വീസ് കമീഷന്‍ 57 തസ്തികകളിലേക്ക് അപേക്ഷിക്കാം

By smug - Wednesday, 25 September 2013


യൂണിയന്‍ പബ്‌ളിക്ക് സര്‍വീസ് കമീഷന്‍ 57 തസ്തികകളിലേക്ക് അപേക്ഷിക്കാം

യൂണിയന്‍ പബ്‌ളിക്ക് സര്‍വീസ് കമീഷന്‍ വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 57 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും ചുവടെ;

1. അസിസ്റ്റന്റ്,ഫോറിന്‍ ലാംഗ്വേജ് രണ്ട് ഒഴിവ്
2. പ്രിന്‍സിപ്പല്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഒരു ഒഴിവ്
3. ഡെപ്യൂട്ടി ഡയറക്ടര്‍ രണ്ട്
4. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ 11
5. അസി. ലേബര്‍ കമീഷനര്‍ രണ്ട്
6. ഡെപ്യൂട്ടി ഡയറക്ടര്‍ നാല്
7. സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ 20
8. പ്രിന്‍സിപ്പല്‍ ഒന്ന്
9. പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്) രണ്ട്
10. പ്രൊഫസര്‍ (ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്) രണ്ട്
11. പ്രൊഫസര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്) ഒന്ന്
12. അസോ. പ്രൊഫസര്‍ (സിവില്‍ എഞ്ചിനീയറിംഗ്) ഒന്ന്
13. അസോ. പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്) നാല്
14. അസോ.പ്രൊഫസര്‍ ( ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്) നാല്.

40 വയസാണ് പ്രായപരിധി. ഇംഗ്‌ളീഷ് നിര്‍ബന്ധ വിഷയമായി ബിരുദവും ചൈനീസിലോ ജപ്പാനീസിലോ അഡ്വാന്‍സ്ഡ് ഡിപ്‌ളോമയുമാണ് ആദ്യ തസ്തികയിലെ യോഗ്യത. അധ്യാപനത്തിലോ ട്രാന്‍സ്ലേഷന്‍ രംഗത്തോ ഒരു വര്‍ഷത്തെ പരിചയം വേണം. മറ്റുള്ളവയുടെ തസ്തിക നമ്പര്‍, യോഗ്യത എന്നിവ ചുവടെ;
2. ലൈബ്രറി സയന്‍സില്‍ മാസ്റ്റര്‍ ബിരുദം.
3. ബിരുദം
4. ഹോമിയോപ്പതിയില്‍ ബിരുദം
5. ബിരുദവും നിയമ ബിരുദവും അല്‌ളെങ്കില്‍ സോഷ്യല്‍വര്‍ക്ക്/ ലേബര്‍ വെല്‍ഫെയര്‍ ലോ/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ പെഴ്‌സനല്‍ മാനേജ്‌മെന്റില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്‌ളോമ
6. സ്റ്റാറ്റിക്‌സ്/ ഓപ്പറേഷനല്‍ റിസര്‍ച്ച്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിക്‌സ്/ അപൈ്‌ളഡ് സയന്‍സില്‍ ബിരുദാനന്തര ബിരുദം അല്‌ളെങ്കില്‍ എക്കണോമിക്‌സ്/ മാത്തമാറ്റിക്‌സ്/കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം
7. സ്റ്റാറ്റിക്‌സ്/ അപൈ്‌ളഡ് സ്റ്റാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം അല്‌ളെങ്കില്‍ എക്കണോമിക്‌സ്/ മാത്തമാറ്റിക്‌സ്/കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം
8 മുതല്‍ 14 വരെ ഒന്നാം ക്‌ളാസ് ബി.ഇ, ബി.ടെക്ക്/ എം.ഇ, എം.ടെക്കും പി.എച്ച്.ഡിയും.

വിവിധ തസ്തികകളിലായി ഒന്നു മുതല്‍ പന്ത്രണ്ട് വര്‍ഷം വരെ പ്രവര്‍ത്തിപരിചയം വേണം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിനുള്ളില്‍ യു.പി.എസ്.സി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

വിശദ വിവരങ്ങള്‍ക്ക്: http://www.upsconline.nic.in/ora/candidate/download_ad.php?id=14

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.