കെ. രാഘവന്‍ മാസ്റ്ററുടെ സംസ്‌കാരം ഇന്ന്
By smug - Saturday, 19 October 2013
കണ്ണൂര്‍ : അന്തരിച്ച പ്രശസ്ത സംഗീതസംവിധായകന്‍ കെ. രാഘവന്‍ മാസ്റ്ററുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് 3 ന് തലശ്ശേരിയില്‍ നടക്കും. രാവിലെ 11 മണിക്ക് തലശേരി ബി.ഇ.എം.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷമാകും സംസ്‌കാരച്ചടങ്ങ് നടക്കുക.
11 മണിവരെ ബിഇഎംപി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം ഉച്ചയ്ക്ക് 2 മണിയോടെ പാര്‍ക്കിലേക്ക് മാറ്റും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം നടക്കുക. കെ. ജെ. യേശുദാസ്, എം .ജയചന്ദ്രന്‍, ചലച്ചിത്രരംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.
Follow our blog on Twitter, become a fan on Facebook. Stay updated via RSS