പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ഇന്ധന വില കൂട്ടാന്‍ നീക്കം
By smug - Tuesday, 3 September 2013
പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം എല്ലാ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില കുട്ടുവാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു.
ഡീസലിന് 3 രൂപയും പാചകവാതകത്തിന് 50 രൂപയും മണ്ണെണ്ണക്ക് 2 രൂപ കൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില കൂടാന്‍ കാരണമാകുന്നു. ആഗോളവിപണിയില്‍ ക്രൂഡോയിലിന്റെ വില വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ സഹാചര്യത്തില്‍ എല്ലാ പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും വില കൂട്ടാതെ പിടിച്ച് നില്ക്കാന്‍ കഴിയില്ലെന്ന് എണ്ണ കമ്പിനികള്‍ വിശദീകരിക്കുന്നു.
ഡീസലിന് മൂന്ന് രൂപ മുതല് 5 രൂപ വരെയും പാചകവാതകത്തിന് 50 രൂപയും മണ്ണെണ്ണക്ക് 2 രൂപയും കൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാര്‍ളിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. പെട്രോളിന് കഴിഞ്ഞ ജൂണ്‍ മുതല്‍ ഇതുവരെ പതിനൊന്നര രൂപ കൂട്ടി. ഡിസലിന് ഒരോ മാസവും 50 പൈസ വര്‍ദ്ധിപ്പിക്കാനുള്ള അധികാരം ഇതിനകം നല്കിയിട്ടുണ്ട്.
പാചകവാതകത്തിന് കഴിഞ്ഞ ജനുവരിയില്‍ 46.50 പൈസ കൂട്ടിയിരുന്നു. മണ്ണെണ്ണയുടെ വില രണ്ടര വര്‍ഷം മുന്‍പാണ് 2 രൂപ കൂട്ടിയത്. പെട്രോളിയം ഉല്‍പ്പന്നളുടെ വില വര്‍ദ്ധന ഓണവും ദസറുയും ദിപവലിയും ആഘോഷിക്കാനൊരുങ്ങുന്നവര്‍ക്ക് കനത്ത തിരിച്ചടിയാകും
Follow our blog on Twitter, become a fan on Facebook. Stay updated via RSS