Latest News

ആശാറാം ബാപുവിന് കനത്ത സുരക്ഷയൊരുക്കിയതിനെ വിമര്‍ശിച്ച് കോടതി

By smug - Tuesday, 3 September 2013

രാജസ്ഥാനിലെ ആള്‍ദൈവം ആശാറാം ബാപുവിന് ഒരുക്കിയ സുരക്ഷക്കെതിരെ കനത്ത പ്രഹരവുമായി സുപ്രീംകോടതി. തന്‍്റെ ആശ്രമത്തില്‍വെച്ച് പതിനാറുകാരിയെ ബലാല്‍സംഗം ചെയ്തതായ കേസില്‍ ആശാറാമിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനു തൊട്ടു മുമ്പുവരെ കനത്ത സുരക്ഷാ വലയത്തില്‍ ആയിരുന്നു ആശാറാം. ഇയാളെ അനുയായികളില്‍ നിന്ന് വിട്ടുകിട്ടാനാണ് സുരക്ഷാ വലയം ഒരുക്കിയതെന്നായിരുന്നു പൊലീസിന്‍്റെ വാദം. എന്നാല്‍, ഇത്തരമൊരു കുറ്റാരോപിതന് ചുറ്റും സുരക്ഷാഭടന്‍മാരെ കണ്ട് അല്‍ഭുതം തോന്നുന്നുവെന്നും ഇത് അസാധാരണമാണെന്ന് എല്ലാവരും പറയുന്നുവെങ്കിലും പിന്നീട് ഇതൊരു ചട്ടമായിത്തീര്‍ന്നേക്കാമെന്നും ജസ്റ്റിസ് ജി.എസ് സിംഗ് വി നേതൃത്വം നല്‍കുന്ന ബെഞ്ചിലെ രണ്ട് ജഡ്ജിമാരില്‍ ഒരാള്‍ പറഞ്ഞു.
ആശാറാമിന് നല്‍കുന്ന വി.ഐ.പി സുരക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതി രൂക്ഷമായ വാക്കുകളില്‍ വിമര്‍ശിച്ചത്. മയക്കുമരുന്ന് കടത്തുകാരായാണ് ഇവരില്‍ മിക്കവരുടെയും തുടക്കം. പിന്നീട് രാഷ്ട്രീയത്തിലോ മതത്തിലോ ചേക്കേറി പണം ഉണ്ടാക്കി ശക്തരാവുന്നു. ജനങ്ങളെ വരുതിയിലാക്കുന്നതിന് ഹിപ്നോട്ടിസം അടക്കമുള്ള പല വിദ്യകളും പ്രയോഗിക്കും. ഇത്തരം ആളുകളുടെ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് നിയമവൃത്തങ്ങളും കുടപിടിക്കുന്നു.
ഇയാളുടെ ഇന്‍ഡോറിലെ ആശ്രമത്തില്‍ കനത്ത പൊലീസ് സാന്നിധ്യം നിലനില്‍ക്കെയാണ് സുപ്രീംകോടതിയുടെ കടുത്ത ആക്രമണം. ബലാല്‍സംഗക്കേസില്‍ പിടികൊടുക്കാതെ നടന്നിരുന്ന ആശാറാമിനെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കുകയായിരുന്നു. ഇപ്പോള്‍ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ് 75 കാരനായ ആശാറം.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.