സുസ്മിത കൊച്ചിയില്‍
By smug - Tuesday, 3 September 2013
ബോളിവുഡ് നടി സുസ്മിത സെന്നിന് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പ്. ഹെയര്‍സ്‌റ്റൈലിസ്റ്റ് അംബിക പിള്ളയുടെ സലൂണ്‍ ഉദ്ഘാടനം ചെയ്യാനാണ് കൊച്ചിയില്‍ എത്തിയത്. അവിടെ കാത്തുനിന്നവരില്‍ ഗായിക ഉഷാ ഉതുപ്പും ഉണ്ടായിരുന്നു. ദീദിയെ കണ്ടതും അവരുടെ മുഖത്ത് സന്തോഷം തിരതല്ലി . ഓടിവന്ന് ദീദിയെ പുണര്‍ന്നു. പിന്നെ അംബിക പിള്ളയോടൊപ്പം സലൂണിനുള്ളിലേക്ക് പ്രവേശിച്ചു. അവിടെക്കണ്ട കണ്ണാടിക്കു മുന്നില്‍ മുഖം മിനുക്കി. തുടര്‍ന്ന് പ്രിയപ്പെട്ട അംബുവിന്റെ ബന്ധുക്കള്‍ക്കിടയിലെത്തി സ്‌നേഹം പങ്കുവച്ചു. നിലവിളക്കില്‍ തിരി കൊളുത്തുമ്പോള്‍ കരഘോഷം മുഴങ്ങി. അംബിക പിള്ളയുടെ ഒപ്പം അല്‍പ്പം ഹെയര്‍സ്‌റ്റൈല്‍ മേക്ക് അപ്പ് നടത്താനും സുസ്മിത മറന്നില്ല.
ഈ വര്‍ഷം അവസാനം പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് അവര്‍ പറഞ്ഞു. അത് തികച്ചും നാടകീയമായിരിക്കും. ആരാധകര്‍ക്ക് അത് അത്ഭുതവും നാടകീയതയും സമ്മാനിക്കുമെന്നും സുസ്മിത പറഞ്ഞു. നടിയെ സംബന്ധിച്ച് തിരിച്ചുവരവ് എന്നതില്ല. ആ വാക്ക് ഉപയോഗിക്കാന്‍ പാടില്ല. കുടുംബകാര്യങ്ങള്‍ക്കായി കുറച്ചുനാള്‍ സിനിമയില്‍ നിന്ന് മാറിനിന്നു. മക്കള്‍ക്കൊപ്പം അത് ആഘോഷമായി ചെലവഴിക്കാന്‍ കഴിഞ്ഞു.
നടി ശ്രീദേവി ‘ഇംഗ്ലീഷ് വിഗ്ലീഷി’ല്‍ ചെയ്ത കഥാപാത്രം ഏറെ ഇഷ്ടമായി. അതു പോലെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ചെയ്യുക. ‘നോ പ്രോബ്ല’മാണ് അവസാനം അഭിനയിച്ച ചിത്രം. ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഏറെ പ്രിയപ്പെട്ടതാണ്. കാത്തുനിന്ന ആരാധകര്‍ക്ക് ഇടയിലേക്ക് അവര്‍ നടന്നു നീങ്ങുമ്പോള്‍ ഫ്‌ളാഷുകള്‍ മിന്നുന്നുണ്ടായിരുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS