സോളാര്‍ തട്ടിപ്പ്: സരിതയുടെ മൊഴി തയ്യാറാക്കിയത് പോലീസ് സാന്നിധ്യത്തിലെന്ന് ജയില്‍ സൂപ്രണ്ട്
By smug - Tuesday, 3 September 2013
സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ സരിത രഹസ്യ മൊഴി തയ്യാറാക്കിയത് പൊലീസുകാരുടെ സാന്നിധ്യത്തിലെന്ന് പത്തനംതിട്ട ജയില്‍ സൂപ്രണ്ട്. 21 പേജുള്ള രഹസ്യ മൊഴി തയ്യാറാക്കിയത് പൊലീസുകാരുടെ സാന്നിധ്യത്തിലാണെന്നാണ് സൂപ്രണ്ട് വ്യക്തമാക്കിയത്.
പെരുമ്പാവൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോഴാണ് രഹസ്യമൊഴി തയ്യാറാക്കിയത്. ജയിലില്‍ പേനയും പേപ്പറും നല്‍കിയിട്ടില്ല. അട്ടക്കുളങ്ങരയിലെത്തുമ്പോള്‍ സരിതയുടെ കൈയില്‍ ഈ കുറിപ്പുകളുണ്ടായിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കി.
Follow our blog on Twitter, become a fan on Facebook. Stay updated via RSS