ഇന്ധന വിലവര്‍ധന: മോട്ടോര്‍ വാഹനങ്ങള്‍ നാളെ പണി മുടക്കും
By smug - Tuesday, 3 September 2013
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന തൊഴിലാളികള്‍ ബുധനാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. എറണാകുളം ഗംഗോത്രി ഹാളില്‍ എ.ഐ.ടി.യു.സി. നേതാവ് ഉദയഭാനുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
രൂപയുടെ മൂല്യത്തകര്‍ച്ച കൊണ്ടുള്ള ഭാരം സാധാരണക്കാരന്റെ ചുമലില്‍ വെയ്ക്കാനാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന വഴി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഓണക്കാലത്ത് വിലക്കയറ്റം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് നടത്തുന്നതെന്നും സംസ്ഥാന മോട്ടോര്‍ തൊഴിലാളി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ പി. നന്ദകുമാര്‍ (സി.ഐ.ടി.യു.), കെ.കെ. ഇബ്രാഹിംകുട്ടി (ഐ.എന്‍.ടി.യു.സി.), ജോയ് ജോസഫ് (എ.ഐ.ടി.യു.സി.), യു. പോക്കര്‍ (എസ്.ടി.യു.), കെ. ഗംഗാധരന്‍ (ബി.എം.എസ്.), എസ്. സത്യപാല്‍ (യു.ടി.യു.സി.), എസ്. സീതിലാല്‍ (എ.ഐ.യു.ടി.യു.സി.) എന്നിവര്‍ സംബന്ധിച്ചു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS