ചൊവ്വയ്ക്ക് പോകാന്‍ ടിക്കറ്റ് എടുത്ത് 1800 ഇന്ത്യക്കാര്‍.!
By smug - Sunday, 18 August 2013
ലോകത്ത് എന്തുസംഭവം നടന്നാലും അതില്‍ ഒരു ഇന്ത്യന്‍ സാന്നിധ്യം പ്രതീക്ഷിക്കാം. ചൊവ്വയിലേക്കുള്ള യാത്രയിലും അങ്ങനെ തന്നെയാണെന്നാണ് വാര്‍ത്ത. ചൊവ്വയില്‍ മനുഷ്യവാസം ഉറപ്പിക്കാനുള്ള മാര്‍സ് വണ്‍ പരിപാടിയില്‍ ഇതുവരെ റജിസ്ട്രര്‍ ചെയ്തിരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 1,800.
നെതര്‍ലാന്റ് ആസ്ഥാനമാക്കിയാണ് മാര്‍സ് വണ്‍ പദ്ധതി ഒരുങ്ങുന്നത് തിരിച്ചുവരാനുള്ള ഗ്യാരണ്ടി ഉറപ്പുനല്‍കാത്ത പദ്ധതി. 2022ഒടെ ചൊവ്വയില്‍ മനുഷ്യവാസം ഉറപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയുടെ വെബ് സൈറ്റില്‍ റജിസ്ട്രര്‍ ചെയ്യുന്നവരുടെ എണ്ണമാണ് കമ്പനി വക്താവ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്തായാലും ഈ സൈറ്റില്‍ പേര് റജിസ്ട്രര്‍ ചെയ്യാന്‍ 7 ഡോളര്‍ ആവശ്യമുണ്ട്, ഇത് മാത്രമാണ് തങ്ങള്‍ ചൊവ്വയിലേക്കുള്ള ഫീസായി ഈടക്കുന്നതെന്നാണ് ഇവരുടെ പക്ഷം
നിലവില്‍ അമേരിക്കന്‍ പൗരന്മാരാണ് റജിസ്ട്രര്‍ ചെയ്തതില്‍ കൂടുതല്‍ 30000 അമേരിക്കന്‍സ് ഇതിനകം ചൊവ്വയില്‍ പോകാന്‍ ടിക്കറ്റിന് അപേക്ഷ കൊടുത്തു കഴിഞ്ഞു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS