Latest News

മൊബൈല്‍ നിരക്കുകള്‍ കൂടും

By smug - Saturday, 17 August 2013

മൊബൈല്‍ഫോണ്‍ നിരക്കുകള്‍ വര്‍ധിച്ചേക്കുമെന്ന് സൂചന. വിവിധ ഘട്ടങ്ങളിലായി മിനിറ്റിന് 6 പൈസ മുതല്‍ 10 പൈസ വരെ കൂടുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ 60 പൈസ മുതല്‍ 70 പൈസ വരെയുള്ള നിരക്ക് 70 മുതല്‍ 80 പൈസ വരെയായി ഉയര്‍ത്താനാണ് നീക്കം. കഴിഞ്ഞ ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ നാല് ശതമാനം വരെ മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. അതേസമയം നിരക്ക് വര്‍ധന വന്‍കിട കമ്പനികള്‍ക്ക് മാത്രമേ ഇതുകൊണ്ട് നേട്ടമുണ്ടാകൂ എന്നും സൂചനയുണ്ട്.
2 ജി കേസിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി 122 ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കിയത് കേസില്‍ ഉള്‍പ്പെടാത്ത പ്രമുഖ കമ്പനികള്‍ക്ക് വന്‍നേട്ടമായിയിരുന്നു. മൊബൈല്‍കമ്പനികളുടെ ഏറ്റെടുക്കലും ലയനവും സംബന്ധിച്ച് പുതിയ കേന്ദ്രമാര്‍ഗരേഖ നടപ്പാകന്നതോടെ ഇപ്പോള്‍രംഗത്തുള്ള സേവനദാതാക്കളുടെ എണ്ണവും കുറയുമെന്നാണ് കരുതപ്പെടുന്നത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.