Latest News

ഹൈബ്രിഡ് കാംമ്രി വരും

By smug - Saturday, 17 August 2013


ഹൈബ്രിഡ് കാറുകള്‍ക്ക് ഇതുവരെ ഇന്ത്യന്‍ സര്‍ക്കാര്‍ സബ്സിഡി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വീണ്ടുമൊരു ഹൈബ്രിഡ് മോഡലിനെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ . കാംമ്രിയുടെ ഹൈബ്രിഡ് പതിപ്പ് രണ്ടു മാസത്തിനകം വില്‍പ്പനയ്ക്കെത്തും.

കാംമ്രിയുടെ 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 202 ബിഎച്ച്പി കരുത്ത് നല്‍കും. ലീറ്ററിന് 19.16 കിമീ ആണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. ഡീസല്‍ എന്‍ജിനുള്ള ഫോക്സ്‍വാഗന്‍ പസാറ്റ് , സ്കോഡ സുപ്പര്‍ബ് എന്നിവയോടു കിടപിടിക്കുന്ന മൈലേജും കരുത്തും ഹൈബ്രിഡ് കാംമ്രിയ്ക്കുണ്ടെന്നു വ്യക്തം. ബാംഗ്ലൂരിലെ ബിഡാഡി പ്ലാന്റില്‍ അസംബിള്‍ ചെയ്തു നിര്‍മിക്കുന്നതിനാല്‍ വില അത്ര കൂടുതലാവാന്‍ ഇടയില്ല. സാധാരണ കാംമ്രിയെക്കാള്‍ 3.50 ലക്ഷം - 4.50 ലക്ഷം രൂപ അധികം പ്രതീക്ഷിക്കാം. അതായത് 27.50 ലക്ഷം രൂപ - 28.00 ലക്ഷം രൂപ.

ഹോണ്ട സിവിക് ഹൈബ്രിഡ് , ടൊയോട്ട പ്രയസ് എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ മുമ്പ് പുറത്തിറങ്ങിയ ഹൈബ്രിഡ് മോഡലുകള്‍ . ഇതില്‍ ടൊയോട്ട പ്രയസ് ഇപ്പോഴും വില്‍പ്പനയ്ക്കുണ്ട്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.