MAHINDRA CENTURO സ്റ്റൈലന്‍ സെഞ്ചുറോ
By smug - Saturday, 17 August 2013
ഗീയര്‍ലെസ് സ്കൂട്ടര്‍ നിര്‍മാതാക്കളായ കൈനറ്റിക്കിനെ ഏറ്റെടുത്തുകൊണ്ടായിരുന്നു മഹീന്ദ്ര ഇരുചക്രവാഹന വാഹനവിപണിയിലേക്ക് കടന്നത്. പേരിനൊപ്പം മഹീന്ദ്ര എന്ന കൂട്ടിച്ചേര്‍ക്കലുമായി പഴയ മോഡല്‍ ശ്രേണിതന്നെ വില്‍പ്പന നടത്തി വരുന്നതിനിടെ, 2010 ഒക്ടോബറില്‍ സ്റ്റാലിയോ എന്ന മോഡലുമായി ബൈക്ക് വിപണിയിലും മഹീന്ദ്ര ടു വീലേഴ്സ് കൈവച്ചു. എന്നാല്‍ സ്റ്റാലിയോ മഹീന്ദ്രയ്ക്ക്ക്ക് പേരുദോഷമാണ് നല്‍കിയത്. ഗീയര്‍ബോക്സിനുണ്ടായ ചില തകരാറുകളെ തുടര്‍ന്ന്, വില്‍പ്പന നടത്തിയ മുഴുവന്‍ ബൈക്കുകളും കമ്പനിയ്ക്ക് തിരിച്ചെടുക്കേണ്ടിവന്നു. ആദ്യ ശ്രമം പാളിയെങ്കിലും പാന്തറോ , സെഞ്ചുറോ എന്നീ മോഡലുകളുമായി ശക്തമായ തിരിച്ചുവരവിലാണ് ഇപ്പോള്‍ മഹീന്ദ്ര. പാന്തറോയെ തല്‍ക്കാലം മാറ്റിനിര്‍ത്തുന്നു. എന്‍ട്രിലെവല്‍ ബൈക്ക് വിഭാഗത്തില്‍ പ്രീമിയം കാറ്റഗറി ഫീച്ചറുകളുമായെത്തുന്ന സെഞ്ചുറോയുയെ ടെസ്റ്റ് ഡ്രൈവിലൂടെ പരിചയപ്പെടാം.
Follow our blog on Twitter, become a fan on Facebook. Stay updated via RSS