യുഎഇയിലും ഉള്ളിവില പൊള്ളുന്നു
By smug - Saturday, 17 August 2013
ദുബൈ: സവാള വിലയില്‍ യുഎഇയിലും വന്‍വര്‍ദ്ധന. ഒരാഴ്ച്ചക്കിടയില്‍ 22ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് ഉള്ളിവിലയിലുണ്ടായിരിക്കുന്നത്. 2 ദിര്‍ഹം 70 ഫില്‍സായിരുന്നത് 3 ദിര്‍ഹം 20 ഫില്‍സായി ഉയര്‍ന്നു. എന്നാലും ഇന്ത്യയില്‍ നിന്നുമെത്തുന്ന സവാളക്ക് ഇപ്പോള്‍ ഇന്ത്യയിലേക്കാള്‍ വില കുറവാണ്. പാക്കിസ്ഥാന്‍ സവാളക്കും വിലവര്‍ദ്ധിക്കുന്നുണ്ട്. ചൈന സവാളക്കാണ് വിപണിയില്‍ വിലകുറവ്. എന്നാല്‍ ഏഷ്യക്കാര്‍ പൊതുവെ ഇത് ഉപയോഗിക്കാറില്ല.
Follow our blog on Twitter, become a fan on Facebook. Stay updated via RSS