സാമ്പത്തിക തകര്‍ച്ചയില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി
By smug - Saturday, 17 August 2013
ദില്ലി: ഇപ്പോള്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. 1991 ലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമല്ല ഇപ്പോഴത്തെ സ്ഥിതി. ആ സാഹചര്യം ആവര്‍ത്തിക്കുമെന്ന ആശങ്ക വേണ്ട. 91ല്‍ രൂപക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥിരം മൂല്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിപണിക്ക് അനുസരിച്ച് മാറ്റം വരുന്ന സാഹചര്യമാണുള്ളത്. വലിയ തകര്‍ച്ച ഒഴിവാക്കാന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കറന്റ് അക്കൗണ്ട് കമ്മി കൂടുന്നതിന് കാരണം സ്വര്‍ണ്ണ ഇറക്കുമതി തന്നെയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഉല്‍പാദന ക്ഷമമല്ലാത്ത മേഖലകളില്‍ ഇന്ത്യ കൂടുതല്‍ പണം നിക്ഷേപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS