Latest News

സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തുടങ്ങും

By smug - Wednesday, 21 August 2013

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തുടങ്ങും. സോളാര്‍ വിഷയത്തില്‍ എല്‍ഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമരത്തെ കുറിച്ചുള്ള വിലയിരുത്തലാണ് പ്രധാന അജണ്ട. പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗും ചര്‍ച്ചയും സംസ്ഥാന സമിതിയില്‍ നടക്കും. ഉപരോധസമരം പിന്‍വലിച്ചതിനെ കുറിച്ചുള്ള ആശയക്കുഴപ്പം തീര്‍ക്കാന്‍ സിപിഎം മേഖലാതല റിപ്പോര്‍ട്ടിംഗുകള്‍ നടത്തിയിരുന്നു.
സമരം പെട്ടെന്ന് പിന്‍വലിച്ചത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കിയെന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ അഭിപ്രായമുണ്ടായി. എന്നാല്‍ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്നും, നേതൃത്വത്തിന് ആശയക്കുഴപ്പം ഉണ്ടായിരുന്നില്ലെന്നും പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എസ്എന്‍സി ലാവലിന്‍ വിഷയത്തിലുള്ള വിഎസിന്റെ പ്രസ്താവനകള്‍, ടിജെ ചന്ദ്രചൂഡന്റെ വിമര്‍ശനം എന്നിവയും സംസ്ഥാനസമിതിയില്‍ ചര്‍ച്ചയായേക്കും.
അതെസമയം സോളാര്‍ അന്വേഷണത്തില്‍ ഏതെല്ലാം വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന എല്‍ഡിഎഫ് നിര്‍ദ്ദേശങ്ങള്‍ നാളെ സര്‍ക്കാരിന് കൊടുത്തേക്കും. എല്‍ഡിഎഫ് ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് മുതിര്‍ന്ന നേതാക്കള്‍ പരിശോധിച്ച ശേഷമാണ് സര്‍ക്കാറിന് കൈമാറുക. മുഖ്യമന്ത്രിയെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ എല്‍ഡിഎഫ് കരടില്‍ ആവശ്യപ്പെടും

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.