വാഷിങ്ടണ്‍ വെടിവെയ്പ്: മരണസംഖ്യ ഉയരുന്നു, 13 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ , എങ്ങും കര്‍ശനസുരക്ഷ
By smug - Tuesday, 17 September 2013
യു.എസ്. തലസ്ഥാനമായ വാഷിങ്ടണില്‍ നാവികസേനാ കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 13 ആയി. വെടിയുതിര്‍ത്ത അക്രമിസംഘത്തിലെ ഒരാളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രാദേശിക സമയം രാവിലെ 8.30 നാണ് അതീവ സുരക്ഷാമേഖലയായ നാവിക താവളത്തിലെ കഫറ്റീരിയയില്‍ വെടിവയ്പ്പുണ്ടായത്. തീവ്രവാദി ആക്രമണമാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
അമേരിക്കന്‍ നാവികസേനയ്ക്കുവേണ്ടി കപ്പലുകളും അന്തര്‍വാഹിനികളും വാങ്ങുകയും നിര്‍മിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന നേവല്‍ സീ സിസ്റ്റംസ് കമാന്‍ഡ് ആസ്ഥാനത്താണ് വെടിവയ്പുണ്ടായത്. സുരക്ഷാ പരിശോധനകള്‍ മറികടന്ന് നാവിക കേന്ദ്രത്തിലെ കഫറ്റീരിയയിലെത്തിയ മൂന്നംഗസംഘം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. 12 പേര്‍ തല്‍ക്ഷണം മരിച്ചു. പതിമൂന്നു പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമിസംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു. ആരോണ്‍ അലക്‌സിസ് എന്നു പേരായ 34 കാരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ യുഎസ് നാവികസേനയിലെ മുന്‍ ജീവനക്കാരനാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമി സം ഘത്തിലെ മറ്റു രണ്ടുപേരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി.
Follow our blog on Twitter, become a fan on Facebook. Stay updated via RSS