കെഎസ്ആര്‍ടിസി 2225 ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു
By smug - Tuesday, 17 September 2013
ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ കെഎസ്ആര്‍ടിസി വ്യാപകമായി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു. 2225 ഷെഡ്യൂളുകളാണ് ഇന്ന് വെട്ടിക്കുറച്ചത്. നഷ്ടത്തിലായ ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കാനാണ് തീരുമാനം. അതേ സമയം പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നും പെട്രോളിയം കമ്പനികളുമായി നാളെ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു..
ആകെയുള്ള 5601 ഷെഡ്യൂളുകളില്‍ 3376 ഷെഡ്യൂളുകളാണ് ഇന്ന് സര്‍വ്വീസ് നടത്തിയത്. വെട്ടിക്കുറച്ചത് 2225 ഷെഡ്യൂളുകള്‍. തിരുവനന്തപുരം സിറ്റി മേഖലയില്‍ ആകെ ഷെഡ്യൂള്‍ 522, സര്‍വ്വീസ് നടത്തിയത് 228, റൂറലില്‍ ആകെ 983 ഷെഡ്യൂള്‍, സര്‍വ്വീസ് നടത്തിയത് 489, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടുന്ന സോണ്‍ 2 ല്‍ ആകെ ഷെഡ്യൂള്‍ 1361- സര്‍വ്വീസ് നടത്തിയത് 929, എറണാകുളം, കോട്ടയും, ഇടുക്കി മേഖലയില്‍ സര്‍വ്വീസ് നടത്തിയ ഷെഡ്യൂളുകള്‍ 689, ആകെ ഷെഡ്യൂള്‍- 1174, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെട്ട് സോണ്‍ നാലില്‍ സര്‍വ്വീസ് നടത്തിയ ഷെഡ്യൂളുകള്‍- 509, ആകെ ഷെഡ്യൂള്‍ 742, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ഉള്‍പ്പെടുന്ന സോണ്‍ 5 ല്‍ ആകെ ഷെഡ്യൂള്‍ 819 സര്‍വ്വീസ് നടത്തിയത് 532- ജന്റം വിഭാഗത്തില്‍ ആകെ ഷെഡ്യൂള്‍ 320, സര്‍വ്വീസ് നടത്തിയത് 127, വെട്ടിക്കുറച്ചത് 93- ഓണക്കാലമായതിനാല്‍ യാത്രക്കാര്‍ കുറവാണെന്നും, ജീവനക്കാര്‍ കൂട്ട അവധിയിലാണെന്നും ഉള്ള ഔദ്യോഗിക വിശദീകരണാണ് കെഎസ്ആര്‍ടിസി നല്‍കുന്നത്. പ്രതിദിനം ഏഴായിരം രൂപയില്‍ താഴെ വരുമാനമുള്ള ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കാനും നീക്കമുണ്ട്. അതേ സമയം ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പ്രതിസന്ധി മറികടക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS