സന്ദീപ് വാര്യര്‍ ഇന്ത്യന്‍ ടീമില്‍
By smug - Tuesday, 17 September 2013
കേരള ക്രിക്കറ്റിന്റെ അഭിമാനമായി പേസര്‍ സന്ദീപ് വാര്യര്‍ ഇന്ത്യന്‍ ടീമിലെത്തി. എന്‍.കെ.പി. സാല്‍വേ ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലാണ് സന്ദീപ് കളിക്കുക. പരിക്കു മൂലം വിട്ടുനില്‍ക്കേണ്ടിവന്ന ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനു പകരമാണ് സന്ദീപ് ടീമിലെത്തുന്നത്. ഈ മാസം അവസാനമാണ് മല്‍സരം. രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റ സീസണില്‍ അഞ്ചു മത്സരങ്ങളില്‍ 24 വിക്കറ്റെടുത്ത പ്രകടനത്തെ തുടര്‍ന്ന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഇടം നേടിയതാണ് ഇന്ത്യന്‍ ടീമിലേക്ക് വിളി വരാന്‍ കാരണം. തൃശൂര്‍ പൂച്ചട്ടി ചലഞ്ചേഴ്‌സ് ക്ലബ്ബിലാണു ക്രിക്കറ്റ് കളി തുടങ്ങിയത്. അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജില്‍ പഠിച്ചുകൊണ്ടിരിക്കെ കൊച്ചി കോര്‍ഡിയന്റ് ക്രിക്കറ്റ് ക്ലബ്ബില്‍ അംഗമായതു വഴിത്തിരിവായി. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിനടുത്ത് സ്മൃതിയില്‍ ശങ്കരന്‍കുട്ടിയുടെയും ലക്ഷ്മിയുടെയും രണ്ടാമത്തെ മകനാണ്.
ആദ്യ രാജ്യാന്തര മല്‍സരത്തില്‍തന്നെ ഭാവി ബോളറാണെന്നു തെളിയിച്ച താരമാണ് സന്ദീപ് വാര്യര്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ എമേര്‍ജിങ് ടീംസ് കപ്പ് ഏകദിന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍ 23 ടീമിനുവേണ്ടി കളിച്ച സന്ദീപ് മാന്‍ ഓഫ് ദ് മാച്ചായിരുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS